വാർദ്ധക്യ കാലത്ത് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കുന്ന തരത്തിലുള്ള നിരവധി സ്കീമുകൾ കേന്ദ്ര സർക്കാറിന്റെ കീഴിലുണ്ട്. എല്ലാ മാസവും കൃത്യമായി ഒരു തുക അക്കൗണ്ടിൽ നിക്ഷേപിച്ചാൽ വാർദ്ധക്യ കാലത്ത് വലിയ തുക കൈപ്പറ്റാൻ സാധിക്കും. അത്തരത്തിൽ കേന്ദ്ര സർക്കാറിന്റെ ഏറ്റവും സുരക്ഷിത പദ്ധതികളിലൊന്നാണ് ഓഹരി അനുബന്ധ ദേശീയ പെൻഷൻ സ്കീം അഥവാ, എൻപിഎസ്. വ്യക്തികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പെൻഷൻ പദ്ധതിയിൽ ഓഹരി വിപണിയെ അടിസ്ഥാനമാക്കിയുള്ള റിട്ടേണാണ് വാഗ്ദാനം ചെയ്യുന്നത്.
എൻപിഎസ് പദ്ധതിയിൽ പ്രതിമാസം 5,000 രൂപ വീതം 40 വർഷം സ്ഥിരമായി നിക്ഷേപിച്ചാൽ ആകെ 1.91 കോടി രൂപ ലഭിക്കുന്നതാണ്. അതേസമയം, മെച്യൂരിറ്റി തുക നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ പ്രതിമാസം 2 ലക്ഷം രൂപയാണ് പെൻഷൻ തുക ലഭിക്കുക. ഇതിൽ 1.43 ലക്ഷം റിട്ടേണും, 63,768 രൂപ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ വഴിയും ലഭിക്കും. 5,000 രൂപ വീതം 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ 1.27 കോടി രൂപയാണ് ആകെ ലഭിക്കുക.
Also Read: ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് ആവശ്യത്തിന് ഇന്ധനം വാങ്ങാം, നിലപാട് വ്യക്തമാക്കി അമേരിക്ക
Post Your Comments