റിയാദ്: വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് സൗദി അറേബ്യ. ഹെൽത്ത് ഇൻഷുറൻസ് കൗൺസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സന്ദർശക വിസ പുതുക്കുന്നതിനായി, വിസ പുതുക്കുന്ന കാലാവധിയിലേക്കുള്ള ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പരിരക്ഷയ്ക്ക് ആവശ്യമായ പ്രീമിയം നൽകി കവറേജ് എടുത്തിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ട്രെയിനിൽ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് : സംഭവം ചെന്നൈ – മംഗലാപുരം ട്രെയിനിൽ
വിസിറ്റ് വിസ കാലാവധി നീട്ടാൻ അപേക്ഷിക്കുന്ന അവസരത്തിൽ ഇത്തരത്തിലുള്ള പുതിയ ഇൻഷുറൻസ് എടുക്കുകയും, അത് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സിന്റെ വെബ്സൈറ്റിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം ഇൻഷുറൻസ് പരിരക്ഷ സൗദിയിൽ സേവനങ്ങൾ നൽകുന്ന ഇൻഷുറൻസ് കമ്പനികളിൽ നിന്ന് നേടാവുന്നതാണ്.
Post Your Comments