വേങ്ങര: മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായ അധ്യാപകൻ അബ്ദുൽ കരീമിനെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പതിമൂന്ന് കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോക്സോ കേസ് ചുമത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ, ഇയാൾ ചൂഷണം ചെയ്തിരുന്നത് ആരിലും ഏഴിലും പഠിക്കുന്ന പെൺകുട്ടികളെ ആയിരുന്നുവെന്ന് റിപ്പോർട്ട്.
ഇയാൾക്കെതിരെ പരാതിയുമായി നിരവധി വിദ്യാർത്ഥികൾ രംഗത്തെത്തി. പ്രതി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ മലപ്പുറം നോര്‍ത്ത് ജില്ലാ പ്രസിഡന്‍റായിരുന്നു കരീം. അന്വേഷണത്തിൽ ഇയാൾ നിരവധി വിദ്യാർത്ഥികളെ ചൂഷണം ചെയ്തതായി പോലീസ് കണ്ടെത്തി.
ക്ലാസിനിടെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. സ്കൂളിലെ മറ്റ് അധ്യാപകരോടാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി പീഡന വിവരം അറിയിച്ചത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലിസിനെ സമീപിക്കുകായിരുന്നു. ഇയാള്‍ കൂടുതല്‍ വിദ്യാര്‍ഥിനികളെ ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി. പതിനഞ്ചിലധികം വിദ്യാർത്ഥികളാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
രണ്ട് കുട്ടികൾ കൂടിയാണ് അധ്യാപകൻ്റെ ലൈംഗികാതിക്രമത്തിനെതിരെ ഇന്നലെ പോലീസിന് മൊഴി നൽകിയത്. ഇതോടെ അധ്യാപകന് എതിരെ മൊഴി നൽകി കുട്ടികളുടെ എണ്ണം മൂന്നായി. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മൂന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂടുതൽ കുട്ടികൾ അധ്യാപകന് എതിരെ മൊഴി നൽകിയേക്കും. കണക്ക് അധ്യാപകനായ പ്രതി ലൈംഗീക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തിൽ പല ദിവസങ്ങളിലായി പല തവണകളിലായി കുട്ടികൾക്ക് മേൽ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.
ഇയാളെ പേടിച്ച് കുട്ടികൾ ഇത് ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പോലീസ് പറഞ്ഞു. പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് അബ്ദുല് കരീമിനെതിരെ കേസുകൾ എടുത്തിട്ടുള്ളത്. അതേസമയം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments