മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ പാകിസ്ഥാന്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മെല്‍ബണിലാണ് മത്സരം. പലരും പല പ്രവചനങ്ങളാണ് നടത്തുന്നത്. പാകിസ്ഥാൻ ഇത്തവണ നല്ല ഫോമിൽ ആണെന്നും, ഇംഗ്ലണ്ടിനെ തറപറ്റിച്ച് പാക് ടീം കപ്പടിക്കുമെന്നാണ് പ്രവചനം. സംവിധായകൻ ഒമർ ലുലുവിനും ഇതേ അഭിപ്രായമാണുള്ളത്. പാകിസ്ഥാൻ ജയിക്കുമെന്ന് ഒമർ ലുലു പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം. ഇന്നത്തെ ഫൈനൽ ഗംഭീരമാകട്ടെയെന്നും, ഇന്ന് പാകിസ്ഥാൻ ജയിക്കുമെന്നാണ് തന്റെ പ്രവചനമെന്നും ഒമർ ലുലു അഭിപ്രായപ്പെട്ടു.
അതേസമയം, മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആവേശ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒട്ടും സന്തോഷം നല്‍കുന്ന സൂചനകളല്ല കാലാവസ്ഥ നല്‍കുന്നത്. ഫൈനല്‍ ദിനമായ ഇന്ന്, മഴ പെയ്യാന്‍ 100 ശതമാനം സാധ്യതയാണ് ഓസ്ട്രേലിയന്‍ കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. വെതര്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാവിലെയും വൈകിട്ടും ഇടിയോട് കൂടി മഴ പെയ്യും. പ്രാദേശിക സമയം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. മത്സരം തടസപ്പെട്ടാല്‍ കളി പൂര്‍ത്തിയാക്കാന്‍ 30 മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.
ഇന്ന് മത്സരം നടന്നില്ലേല്‍ തിങ്കളാഴ്‌ച റിസര്‍വ് ദിനം കളി നടക്കും. എന്നാല്‍, റിസര്‍വ് ദിനത്തിലും മഴ സാധ്യതയുണ്ട്. ഞായറാഴ്‌ച എവിടെയാണോ കളി അവസാനിപ്പിച്ചത് അവിടെ നിന്നാണ് റിസര്‍വ് ദിനം മത്സരം പുനരാരംഭിക്കുക. റിസര്‍വ് ദിനം മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രത്തിന്‍റെ പ്രവചനം.
Post Your Comments