ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 5,000 പേർക്ക് ഒരേസമയം അറിയിപ്പുകൾ നൽകാൻ കഴിയുന്ന ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, ഈ ഫീച്ചർ ഇന്ത്യൻ ഉപയോക്താക്കൾക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഒരു കമ്മ്യൂണിറ്റിയിൽ പരമാവധി 50 ഗ്രൂപ്പുകളെയാണ് ഉൾപ്പെടുത്താൻ കഴിയുക. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് ലഭിക്കേണ്ട സന്ദേശം അയക്കാൻ ഇതേ കമ്മ്യൂണിറ്റിയിൽ തന്നെ അനൗൺസ്മെന്റ് ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടുന്നതാണ്. ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചർ ലഭിക്കുന്നതിനായി ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
Also Read: ഹരിത ബോണ്ടുകളിലൂടെ 9 വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി കേന്ദ്രം, വിഭാഗങ്ങൾ അറിയാം
വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചർ ലഭിക്കുന്നതിനായി വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തതിനുശേഷം, വാട്സാപ്പിന് മുകളിലെ പച്ച നിറത്തിലുള്ള ബാറിൽ കമ്മ്യൂണിറ്റീസ് എന്ന ഓപ്ഷൻ തുറക്കുക. ഇതിൽ സ്റ്റാർട്ട് യുവർ കമ്മ്യൂണിറ്റി ടാപ്പ് ചെയ്ത് കമ്മ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നൽകാവുന്നതാണ്. തുടർന്ന്, അഡ്മിന്മാരായ വാട്സ്ആപ്പ് ഗ്രൂപ്പുകൾ തിരഞ്ഞെടുത്ത് ഒരേ സ്വഭാവമുള്ള കമ്മ്യൂണിറ്റികൾ രൂപീകരിക്കാവുന്നതാണ്. കമ്മ്യൂണിറ്റി വീണ്ടും തുറക്കുമ്പോൾ പച്ച നിറത്തിൽ പ്രത്യക്ഷപ്പെടുന്ന സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്താൽ കമ്മ്യൂണിറ്റിയിൽ ചേർത്ത എല്ലാ ഗ്രൂപ്പുകളിലേക്കും ഒരുമിച്ച് സന്ദേശം അയക്കാൻ സാധിക്കും.
Post Your Comments