എന്താണ് യൂറിക് ആസിഡ് ? മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്പോൾ മനുഷ്യര്‍ക്ക് ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം.
Read Also : വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം രൂക്ഷം : രണ്ട് ആടുകളെ കൊന്നു
യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കില്‍ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണവും മനുഷ്യര്‍ക്ക് ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം. ഹൈപ്പര്‍യൂറിസെമിയ എന്നാണ് ഇതിനെ പറയുന്നത്.
വെള്ളം ധാരാളം കുടിക്കുക എന്നത് മാത്രമാണ് യൂറിക് ആസിഡ് വരാതിരിക്കാന്‍ പരിഹാരം. ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന നിര്‍ജ്ജലീകരണം ഹൈപ്പര്‍ യൂറിസെമിയയിലേക്ക് നയിക്കുന്നു.
ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക, വിറ്റാമിന്‍ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. പച്ചക്കറികള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മറ്റൊരു മാർഗമാണ്.
Post Your Comments