കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി അര്ജുന്(18) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അർജുനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Leave a Comment