KeralaLatest NewsNews

എല്ലാവരും വളരെ മാന്യമായിട്ടാണ് തന്നോട് ഇടപെട്ടതെന്ന് ഗ്രീഷ്മ കോടതിയിൽ: ജയിലിലെ ജീവിതത്തിൽ സംതൃപ്ത?

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റി. ഇന്നലെ കോടതിയിൽ എത്തിച്ച ഗ്രീഷ്മയോട് കോടതി ചോദിച്ചത് പോലീസിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങളോ മോശമായ പെരുമാറ്റമോ ഉണ്ടായോ എന്നായിരുന്നു. ആരോഗ്യപരമായിട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. എന്നാൽ, ഇല്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. പോലീസിൻ്റെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും തനിക്കുണ്ടായില്ല എന്നും എല്ലാവരും വളരെ മാന്യമായിട്ടാണ് തന്നോട് ഇടപെട്ടതെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു

ഇതോടെ കസ്റ്റഡിയിൽനിന്ന് ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റി. ജയിലിൽ എത്തിയ ഗ്രീഷ്മ തെളിവെടുപ്പിന് വന്നത് പോലെ തന്നെ ഏറെ ഉന്മേഷവതിയായാണ് കാണപ്പെട്ടതെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർ പറയുന്നതെല്ലാം അനുസരിച്ച്, അനുസരണയോടെ മറ്റ് കുറ്റവാളികൾക്കൊപ്പം യാതൊരു കുറ്റബോധവുമില്ലാതെയാണ് ഗ്രീഷ്മ ജയിലിൽ കഴിയുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ട്. തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴും ഇതേ രീതി തന്നെയാണ് എല്ലാവരും ഗ്രീഷ്മയെ കണ്ടത്. എല്ലാവരോടും ചിരിച്ചും കളിച്ചും സംസാരിക്കുന്ന വീഡിയോകൾ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.

അതേസമയം, ഗ്രീഷ്മയ്ക്ക് വേണ്ടി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ എന്നിവർ ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നതെന്ന് ഇരുവരും ജാമ്യ ഹർജിയിൽ പറയുന്നു. തങ്ങളെ പ്രതികളാക്കി, ഗ്രീഷ്മയെ മാനസിക സമ്മർദ്ദത്തിലാഴ്ത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു പോലീസിന്റെ ലക്ഷ്യമെന്നും വിഷക്കുപ്പി ഒളിപ്പിച്ച് വെച്ചു എന്നുള്ളത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും പ്രതികൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button