റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി 10 5ജി ചൈനീസ് വിപണിയിൽ പുറത്തിറക്കി. റിയൽമി 10 4ജി സ്മാർട്ട്ഫോണുകൾ ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിയൽമി 10 5ജി സ്മാർട്ട്ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.6 ഇഞ്ച് ഫുൾ എഫ്എച്ച്ഡി പ്ലസ് എഎംഒഎൽഇഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 180 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയ ടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.
Also Read: ഒരേസമയം അയ്യായിരം പേർക്ക് അറിയിപ്പ് നൽകാം, ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചർ അവതരിപ്പിച്ചു
പ്രധാനമായും റിജിൻ ഡൗജിൻ, സ്റ്റോൺ ക്രിസ്റ്റൽ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് റിയൽമി 10 5ജി പുറത്തിറക്കിയിരിക്കുന്നത്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 1,299 യുവാനും (ഏകദേശം 14,700 രൂപ), 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 1,599 യുവാനുമാണ് (ഏകദേശം 18,000 രൂപ) വില. അതേസമയം, ഇന്ത്യയടക്കമുള്ള മറ്റ് വിപണികളിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ എത്തുമെന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
Post Your Comments