ErnakulamNattuvarthaLatest NewsKeralaNews

ആനന്ദ ലഹരിയുമായി പോലീസും സന്നദ്ധ സംഘടനകളും: നവംബര്‍ 14 ന് സമാരംഭം

കൊച്ചി: വായന, സംഗീതം, സാഹിത്യം, സഞ്ചാരം, ജീവകാരുണ്യ പ്രവർത്തനം, തുടങ്ങിയ സാമൂഹ്യ പ്രവർത്തങ്ങൾ, രാഷ്ട്രീയം, പ്രസംഗം, കായിക വിനോദങ്ങൾ, സൗഹൃദം, കുടുംബം, ആത്മീയത തുടങ്ങി വിവിധ തരം ജീവിത ലഹരികൾ ഉള്ളപ്പോൾ മറ്റു വിനാശ ലഹരികൾ എന്തിന്?, എന്ന പ്രസക്തവും ഇന്നിന്റെ ഏറ്റവും വലിയ ആവശ്യകതയുമായ ഒരു ചോദ്യം ഉയർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന വ്യത്യസ്തമായ പരിപാടിയാണ് ‘ആനന്ദ ലഹരി’. എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനും പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷൻ, കാർട്ടൂൺ ക്ലബ് ഓഫ് കേരള എന്നീ സന്നദ്ധ സംഘടനകളും ഒപ്പം ലോറം സി എസ് ആര്‍ ഡിവിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വരുന്ന നവംബര്‍ 14 തിങ്കളാഴ്ച ശിശുദിനത്തില്‍ രാവിലെ 9 മുതൽ 10 വരെ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ ആനന്ദ ലഹരിക്ക് തുടക്കമാകും എന്ന് എസ് എച്ച് ഒ, എം എസ് ഫൈസല്‍ അറിയിച്ചു. തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയിലെ വിവിധ വിദ്യാലയങ്ങളിലായി ആനന്ദ ലഹരി അരങ്ങേറും. ആനന്ദ ലഹരിയുടെ വിവിധ ഘട്ടങ്ങളിലായി ഉയർന്ന പോലീസ് മേധാവികൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ ഉന്നതർ, സാഹിത്യകാരന്മാർ, മനശാസ്ത്ര വിദഗ്ധര്‍, അധ്യാപകര്‍, ചലച്ചിത്ര പ്രവർത്തകർ, സംഗീതജ്ഞർ, ചിത്രകാരന്മാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി ജീവിതത്തിന്‍റെ നാനാതുറയിലുള്ളവര്‍ സജീവ നേതൃത്വം നല്‍കും.

മരിച്ചു പോയ പിതാവിനെ തിരിച്ചു കൊണ്ടുവരുന്നതിന് നരബലി: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍

സംഗീത ലഹരി, വര ലഹരി, സാഹിത്യ ലഹരി, പ്രസംഗ ലഹരി, വായനാ ലഹരി തുടങ്ങിയവയ്‌ക്കൊപ്പം മനശാസ്ത്ര രംഗത്തെ വിദഗ്ധരുടെ സെഷനുകളും അരങ്ങേറും. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും, വിശിഷ്ട വ്യക്തികളും സംഘാടകരും സന്ദർശകരും അടങ്ങുന്ന സംഘത്തിൽ നിന്നും ആനന്ദ ലഹരിയുണ്ടെങ്കിൽ ഇനി എന്തിനു വേറൊരു വിനാശ ലഹരി? എന്ന പ്രമേയത്തെ ആസ്പദമാക്കി ഒരു ഹ്രസ്വചിത്ര നിർമ്മാണവും പ്രചരണ പരിപാടിയുടെ ഭാഗമായി രൂപം കൊള്ളും. കൂടാതെ ക്യാമ്പിൽ നടക്കുന്ന ചർച്ചകളിലൂടെ ആനന്ദ ലഹരിയുമായി ബന്ധമുള്ള കഥാ ബീജം വികസിപ്പിച്ചു കുട്ടികള്‍ തയ്യാറാക്കുന്ന ഹ്രസ്വ ചിത്രങ്ങളും ചിത്രരചനാ-സാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌.

നവംബര്‍ അവസാന വാരം സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തിന്റെ ഭാഗമായി കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. ഇതിനൊപ്പം ആനന്ദ ലഹരിയെ ആസ്പദമാക്കി ഒരു ഗാനവും പിറവിയെടുക്കും. ക്യാമ്പിൽ കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള കാർട്ടൂൺ – കാരിക്കേച്ചർ കലാകാരന്മാരുടെ വിനാശ ലഹരിക്കെതിരായ കാർട്ടൂൺ പ്രദർശനവും നടക്കും. കൂടാതെ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവർക്കും ദ്രുതവരകളിലൂടെ ലൈവ് കാരിക്കേച്ചറുകളും സൗജന്യമായി വരച്ച് നൽകും. ക്യാമ്പിൽ പങ്കെടുക്കുന്ന സ്കൂളുകൾക്കും സജീവമായി പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

തിരുവനന്തപുരത്ത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സൈനികന്‍റെ ഭാര്യയെ ബന്ധുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആനന്ദ ലഹരി എന്ന പരിപാടി എറണാകുളം ജില്ലയിലാകെയും തുടര്‍ന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്കും വ്യാപിച്ചു കൊണ്ട് ഒരു തുടർച്ചയുണ്ടാകും എന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ നവമാധ്യമങ്ങളിലൂടെയും ആനന്ദ ലഹരിയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button