PalakkadLatest NewsKeralaNattuvarthaNews

ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ അറസ്റ്റിൽ

വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി. സഹനാഥനെ ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്

പാലക്കാട്: പണി തീര്‍ത്ത റോഡിന് ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പിടിയില്‍. കരാറുകാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വികസനകാര്യ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി. സഹനാഥനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

2019-20 കാലഘട്ടത്തിൽ കരാറുകാരനായ പി.കെ. ഭാസ്കരൻ നിർമ്മാണമേറ്റെടുത്ത് പൂർത്തീകരിച്ച റോഡ് നിർമ്മാണത്തിന്റെ ഇരുപത് ലക്ഷം രൂപയുടെ അന്തിമ ബില്ല് മാറി നൽകുന്നതിനായാണ് സഹനാഥന്‍ കൈക്കൂലി വാങ്ങിയത്.

Read Also : ‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്ന് യുവാവ്: ബോഡി ഷെയിമിംങ് ഹീനമെന്ന് ശിവൻകുട്ടി, ഉടൻ വന്നു മറുപടി

ഇൻസ്‌പെക്ടർമാരായ ബോബിൻ മാത്യു, ഗിരിലാൽ.ഡി, ഫിറോസ്, എസ്.ഐ. സുരേന്ദ്രൻ, എ.എസ്.ഐ മാരായ മണികണ്ഠൻ, മനോജ്‌കുമാർ, വിനു, രമേശ്.ജി.ആർ, സലേഷ്, സി,പി.ഒ മാരായ പ്രമോദ്, എം.സിന്ധു എന്നിവരടങ്ങുന്ന വിജിലൻസ് സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button