KeralaLatest NewsNews

‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്ന് യുവാവ്: ബോഡി ഷെയിമിംങ് ഹീനമെന്ന് ശിവൻകുട്ടി, ഉടൻ വന്നു മറുപടി

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ ഒരു യുവാവ് കുറിച്ച കമന്റും അതിന് ശിവൻകുട്ടി നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ‘സഖാവെ, വയറ് അൽപം കുറയ്ക്കണം കേട്ടോ’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് രംഗത്തെത്തി. വിമർശിച്ചവരിൽ മന്ത്രി ശിവൻകുട്ടിയും ഉണ്ടായിരുന്നു.

‘ബോഡി ഷെയിമിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ കമന്റിട്ട യുവാവ് മറുപടി കമന്റുമായെത്തി. ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു യുവാവിന്റെ രണ്ടാമത്തെ കമന്റ്.

‘വയറു കുറയ്ക്കണം എന്നത് ബോഡി ഷെയിമിങ്ങായി തോന്നിയെങ്കിൽ ക്ഷമിക്കുക. ഡയബറ്റിക്കായവർ ആരോഗ്യം തീർച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാരം നിയന്ത്രിച്ചേ മതിയാകൂ. താങ്കൾ ആരോഗ്യ കാര്യത്തിൽ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയിൽ അതെന്റെ കടമ കൂടിയാണ്’ മറുപടിയായി കമന്റിട്ട യുവാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button