അബുദാബി: രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് ഓർമ്മപ്പെടുത്തി യുഎഇ. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏറ്റവും ചുരുങ്ങിയത് അമ്പത് ജീവനക്കാരെങ്കിലുമുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, 2023 ജനുവരി 1-ന് മുൻപായി, തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ 2 ശതമാനം വർദ്ധനവ് നടപ്പിലാക്കണമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. സ്വദേശിവത്കരണം സംബന്ധിച്ച ലക്ഷ്യങ്ങൾ നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് നാഫിസ് സംവിധാനത്തിലൂടെ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണെന്നും മന്ത്രാലയം വിശദീകരിച്ചു.
നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് 2023 ജനുവരി 1 മുതൽ പിഴ ചുമത്തും. നിയമിക്കപ്പെടാത്ത ഓരോ എമിറാത്തി ജീവനക്കാരനും പ്രതിവർഷം 72000 ദിർഹം എന്ന രീതിയിലാണ് പിഴ ചുമത്തുന്നത്.
Read Also: മുന്നാക്ക സംവരണം: സുപ്രീംകോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാൻ പ്രമേയം പാസാക്കി സർക്കാർ
Post Your Comments