KeralaLatest NewsNews

ആഹാരത്തിൽ സവാള പതിവാക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്…

പൊതുവെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് സവാള. ചെറിയ ഉള്ളി, വെളുത്തുള്ളി, സവാള എന്നിവയെല്ലാം നമ്മുടെ തോരനിലും കറികളിലുമെല്ലാം ഇടംപിടിക്കും. ശരീരത്തിനാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം…

ഉള്ളിയും സവാളയും പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. സവാളയിലുള്ള സൾഫറിന്റെ അംശം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ഇതിലൂടെ ഹൃദ്രോഗവും പക്ഷാഘാതവും സംഭവിക്കാനുള്ള സാധ്യത കുറയുന്നു.

സവാളയ്‌ക്കുള്ളിലെ പല ഘടകങ്ങളും ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ അടങ്ങിയതാണ്. quercetin എന്ന പോഷകവും ക്യാൻസർ കോശങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. quercetin അടങ്ങിയ ഭക്ഷണക്രമം പിന്തുടരാൻ ആരോഗ്യവിദഗ്ധർ പൊതുവെ ശുപാർശ ചെയ്യാറുണ്ട്. ശ്വാസകോശ അർബുദത്തെ ചെറുക്കാൻ വലിയ തോതിൽ സഹായിക്കുന്നതിനാലാണിത്.

സവാളയിലുള്ള സൾഫറും quercetin ഉം ഇൻസുലിൻ ഉത്പാദനത്തെ സഹായിക്കുന്നു. അതുവഴി ടൈപ്പ് 2 പ്രമേഹ സാധ്യത കുറയുന്നു.

ഉള്ളിയിൽ ഉയർന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്‌ക്കാൻ ഇത് സഹായകമാകും.

അസ്ഥികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് സവാളയിലെ ഘടകങ്ങൾ സഹായിക്കുന്നു. സ്ത്രീകളിൽ ആർത്തവം നിന്ന് കഴിഞ്ഞാൽ അസ്ഥികൾക്ക് വീക്കം സംഭവിക്കാറുണ്ട്. ഇത് തടയാൻ സവാള അടങ്ങിയ ഭക്ഷണ ക്രമമാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യാറുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button