Latest NewsCinemaBollywoodNewsIndiaEntertainmentMovie Gossips

ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു

മുംബൈ: നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി (46) അന്തരിച്ചു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രാജു ശ്രീവാസ്തവയ്ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ മരണം സംഭവിക്കുന്ന മറ്റൊരു താരമാണ് സിദ്ധാന്ത്.

സിദ്ധാന്തിനെ മുമ്പ് ആനന്ദ് എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം അടുത്തിടെ തന്റെ പേര് സിദ്ധാന്ത് വീര്‍ സൂര്യവംശി എന്നാക്കി മാറ്റുകയായിരുന്നു. കണ്‍ട്രോള്‍ റൂം, സിദ്ദി ദില്‍ മാനേ നാ, തുടങ്ങിയ ടിവി ഷോകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മോഡല്‍ അലസിയ റൗട്ടാണ് സിദ്ധാന്തിന്റെ ഭാര്യ.

നേരത്തെ, മാധ്യമ പ്രവര്‍ത്തകയായ ഇറ ചൗധരിയെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് ദിസ എന്ന മകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button