അമ്പലവയൽ: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത അമ്പലവയൽ പൊലീസിനെതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടിജി ബാബുവിനെ സസ്പെൻഡ് ചെയ്തു. എഎസ്ഐക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. പതിനേഴുകാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് നടപടി.
പതിനേഴുകാരിയായ പെൺകുട്ടി പട്ടികവിഭാഗക്കാരിയാണ്. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷന് ഉത്തരവ് ഇട്ടു. അമ്പലവയൽ സ്റ്റേഷൻ എസ്ഐ സോബിനും, ഡബ്യൂസിപിഒ പ്രജുഷക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments