കൊല്ലം: കാപ്പാ നിയമപ്രകാരം ഏർപ്പെടുത്തിയ സഞ്ചലന നിയന്ത്രണം ലംഘിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോളേയത്തോട് വയലിൽ തോപ്പ് പുത്തൻ വീട്ടിൽ അരുണ്‍ദാസ്(30)നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഓഗസ്റ്റ് ആറ് മുതൽ ആറ് മാസത്തേക്ക് സിറ്റി ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ. നിശാന്തിനി സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ കാലയളവിൽ വയലിൽ തോപ്പിലുള്ള കാറ്ററിംഗ് നടത്തുന്ന ദമ്പതികളെ ആക്രമിച്ചതിന് ഈസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
മാത്രമല്ല, സഞ്ചലന നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ കാപ്പാ നിയമ പ്രകാരം മൂന്നു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് ചുമത്തി നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൊല്ലം ജില്ലയിൽ ആദ്യമായാണ് സഞ്ചലന നിയന്ത്രണ ലംഘനത്തിന് ഒരാളെ കാപ്പാ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് റിമാന്‍ഡ് ചെയ്യുന്നത്.
ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദ്ദേശാനുസരണം കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ അഭിലാഷ്.എ യുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അരുണ്‍ ജി ഉൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Post Your Comments