ഏറ്റുമാനൂർ: വീട്ടമ്മയെ കബളിപ്പിച്ച സ്വർണം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. പത്തനംതിട്ട പള്ളിക്കൽ പയ്യനല്ലൂർ അയ്യപ്പഭവനത്തിൽ ദേവി (35), കൊല്ലം കലയപുരം കളക്കട ചാരുവീണ പുത്തൻവീട്ടിൽ സുമതി (45) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് ഇവർ 21 പവൻ സ്വർണം തട്ടിയെടുക്കുകയായിരുന്നു. നിലവിൽ കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ളാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകൾ തോറും കയറി വില്പന നടത്തുന്നവരാണ്. ഇതിനിടെ വീട്ടമ്മയോട് നിങ്ങളുടെ വീടിന് ദോഷമുണ്ടെന്നും ഇതു മാറണമെങ്കിൽ സ്വർണം കൊണ്ട് കുരിശു പണിതാൽ മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽനിന്നും പലപ്പോഴായി സ്വർണം കൈക്കലാക്കുകയായിരുന്നു.
Read Also : ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം, ഏറ്റവും പുതിയ ജിഎസ്ടി പേയ്മെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്
സംഭവത്തിൽ വീട്ടമ്മയ്ക്കു സംശയം തോന്നിയതിനെത്തുടർന്ന്, പൊലീസിൽ പരാതി നൽകുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. പ്രതികൾ കൂടുതൽ ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടോയെന്നും ഈ കേസിൽ ഇവരെക്കൂടാതെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments