ആഭ്യന്തര സൂചികകൾ രണ്ടാം ദിനവും നിറം മങ്ങിയതോടെ നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. സെൻസെക്സ് 420 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,614 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 121 പോയിന്റ് നഷ്ടത്തിൽ 18,036 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചിക എന്നിവ ഒരു ശതമാനം വീതമാണ് ഇടിഞ്ഞത്.
ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, എംഎം, ടൈറ്റൻ തുടങ്ങിയ കമ്പനികൾ നിഫ്റ്റിയിൽ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, ഹീറോ മോട്ടോകോർപ്പ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, ഒഎൻജിസി തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇന്ന് ഫാർമ, മെറ്റൽ, എനർജി, ഇൻഫ്രാ, എഫ്എംജിസി മേഖലകളിൽ 0.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
Also Read: എസ്ബിഐ അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം, വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറരുത്
Post Your Comments