തിരുവനന്തപുരം: സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കനക്കുന്നതിനിടെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കി സംസ്ഥാന സര്‍ക്കാര്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
സാംസ്‌കാരിക വകുപ്പിന് കീഴിലാണ് കല്‍പ്പിത സര്‍വ്വകലാശാലയായ കലാമണ്ഡലം പ്രവര്‍ത്തിക്കുന്നത്. 2006 മുതല്‍ ഗവര്‍ണറാണ് കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല ചാന്‍സലര്‍.
ശബരിമലയിൽ ഭക്ഷ്യവകുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി ജി ആർ അനിൽ
ഗവര്‍ണർക്ക് പകരം കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ചാന്‍സലറാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇവരുടെ കലാവധി 5 വര്‍ഷമായിരിക്കും. പ്രായപരിധിയും 75 ആക്കി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്നതിന്റെ ആദ്യ പടിയായാണ് ഗവര്‍ണറെ കേരള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കിയതെന്നാണ് ലഭ്യമായ വിവരം.
Post Your Comments