ഇന്ത്യയിൽ ജനപ്രീതിയുള്ള പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. വ്യത്യസ്ഥമായ സവിശേഷതകൾ ഉള്ള ഒട്ടനവധി മോഡലുകൾ സാംസംഗ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ സാംസംഗിന്റെ മികച്ച മോഡലുകളിൽ ഒന്നാണ് സാംസംഗ് ഗ്യാലക്സി എം13. ഇവയുടെ കൂടുതൽ സവിശേഷതകൾ പരിചയപ്പെടാം.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 720 × 1,600 പിക്സൽ റെസല്യൂഷനും കാഴ്ചവെക്കുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
Also Read: സഹപ്രവർത്തകരുമായുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താം?: മനസിലാക്കാം
50 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. അക്വ ഗ്രീൻ, മിഡ്നൈറ്റ് ബ്ലൂ, സ്റ്റാർഡസ്റ്റ് ബ്രൗൺ എന്നിവയാണ് കളർ വേരിയന്റുകൾ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള സാംസംഗ് ഗ്യാലക്സി എം13 സ്മാർട്ട്ഫോണുകളുടെ വില ആരംഭിക്കുന്നത് 13,999 രൂപ മുതലാണ്.
Post Your Comments