KeralaLatest NewsNews

ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ് കേരള സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ: വിശദീകരണവുമായി പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: ന്യൂഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിൽ സ്ഥിതി ചെയ്യുന്ന ട്രാവൻകൂർ പാലസ് പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലും കൈവശത്തിലുമാണെന്ന് അധികൃതർ. പൊതുഭരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽ പരിഗണിക്കാനാകില്ല: കേന്ദ്രം

ഈ മന്ദിരം കൈമാറ്റം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടില്ലാത്തതും ഇതു സംബന്ധിച്ച നടപടികൾ കൈക്കൊള്ളുന്നതിനായി ഏതെങ്കിലും വ്യക്തിയോ സ്ഥാപനത്തയോ സംസ്ഥാന സർക്കാർ ചുതമലപ്പെടുത്തിയിട്ടില്ല. ട്രാവൻകൂർ പാലസിന്റെ കൈമാറ്റം സംബന്ധിച്ച് പത്ര മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ തികച്ചും അവാസ്തവമാണ്.

ട്രാവൻകൂർ പാലസിന്റെ പൈതൃകത്തനിമ നിലനിർത്തി കേരളീയ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിച്ച് വരികയാണെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കി.

Read Also: മലയാളി വ്യവസായികളുടെ ജീവിതകഥ ലോകത്തിനു മാതൃക: ആർ റോഷൻ രചിച്ച ‘ഗോഡ്സ് ഓൺ എൻട്രപ്രണേഴ്‌സ്’ പ്രകാശനം ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button