NattuvarthaLatest NewsNewsIndia

ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽ പരിഗണിക്കാനാകില്ല: കേന്ദ്രം

ഡൽഹി: ക്രിസ്ത്യൻ, ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്ന ദളിതരെ പട്ടിക വിഭാഗത്തിൽപ്പെട്ടവരായി പരിഗണിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്ത ദളിതരെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഹർജിയെ എതിർത്ത് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.

ഹിന്ദു, സിഖ്, ബുദ്ധമത വിശ്വാസികളെ പട്ടികജാതി വിഭാഗങ്ങളായി തരംതിരിക്കുമ്പോൾ ക്രിസ്ത്യൻ, മുസ്ലീം ദളിതുകളെ പട്ടികജാതി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് വിവേചനപരമാണെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ, പട്ടികജാതിയിൽ നിന്നും മതം മാറിയവർക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഒബിസി വിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും കേന്ദ്രം അറിയിച്ചു.

എണ്ണാമെങ്കിൽ എണ്ണിക്കോ.., ഗവിയിൽ കാട്ടു പോത്തുകളുടെ ഘോഷയാത്ര: അപൂർവ്വ ദൃശ്യം

ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നിലവിൽ ഹിന്ദു, സിഖ്, ബുദ്ധ സമുദായങ്ങളിൽപ്പെട്ടവർക്ക് മാത്രമാണ്. ഭരണഘടന പട്ടികജാതി ഉത്തരവ് 1950 പ്രകാരമാണ് ഈ സംവരണം നൽകിയിരിക്കുന്നതെന്നും സർക്കാർ പറഞ്ഞു. ക്രിസ്ത്യൻ അല്ലെങ്കിൽ ഇസ്ലാമിക സമൂഹത്തിലെ അംഗങ്ങൾ അത്തരം പിന്നാക്കാവസ്ഥയോ അടിച്ചമർത്തലോ ഒരിക്കലും നേരിട്ടിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button