
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ സുധാകരന് 25 വര്‍ഷമായി ആര്‍എസ്എസ് ബന്ധമുണ്ടെന്ന ആരോപണവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. സുധാകരന്റെ ഉള്ളില്‍ കാവിയും പുറത്ത് ഖദറുമാണെന്നും താന്‍ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരന്‍ ആവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് കരുതിയാകും ഇങ്ങനെ ചെയ്യുന്നതെന്നും ജയരാജന്‍ പറഞ്ഞു. ബിജെപിയുമായുള്ള വിലപേശല്‍ ആണോ സുധാകരന്റേത് എന്ന് സംശയിക്കുന്നുവെന്നും എംവി ജയരാജന്‍ കൂട്ടിച്ചേർത്തു.
തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്ന് കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ബിജെപിയിലേക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധി തനിക്കുണ്ടെന്നും അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
‘ഞാന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്. അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ മൗലികമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അത് നിഷേധിക്കുമ്പോള്‍ സംരക്ഷിക്കും,’ സുധാകരന്‍ പറഞ്ഞു.
Post Your Comments