
പത്തനംതിട്ട: ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാട്ടിയശേഷം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ. കൊടുമൺ ഐക്കാട് നെല്ലിക്കുന്നിൽ പടാരിയത്ത് അശ്വതിഭവനം വീട്ടിൽ വിജയനാണ് (53) പൊലീസ് പിടിയിലായത്. കൊടുമൺ പൊലീസ് ആണ് പോക്സോ കേസിൽ പ്രതിയെ പിടികൂടിയത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിന് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിൽ, സി.പി.ഒ സിന്ധു എം. കേശവൻ, കുട്ടിയെ പാർപ്പിച്ചുവന്ന വയലത്തല ചിൽഡ്രൻസ് ഹോമിലെത്തി കൗൺസലറുടെ സാന്നിധ്യത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തി.
ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്.ഐമാരായ അശോക് കുമാർ, അനിൽകുമാർ, എ.എസ്.ഐ മണിക്കുട്ടൻ പിള്ള, എസ്.സി.പി.ഒ അൻസർ, സി.പി.ഒമാരായ എസ്.പി. അജിത്, സുരേഷ്, നഹാസ് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments