നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, 15.51 കോടി രൂപയുടെ ലാഭമാണ് ഇത്തവണ കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 9.03 കോടി രൂപ മാത്രമാണ് ലാഭം രേഖപ്പെടുത്തിയിരുന്നത്. അർദ്ധ വാർഷിക കണക്കെടുപ്പുകൾ അനുസരിച്ച്, നികുതി അടവുകൾക്കു ശേഷമുളള ലാഭം 11.13 കോടി രൂപയാണ്.
ഇത്തവണ പലിശയിനത്തിൽ നിന്ന് മികച്ച വരുമാനം നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 132.40 കോടി രൂപയാണ് പലിശയിനത്തിൽ കൈവരിച്ചിരിക്കുന്നത്. ഇതോടെ, ആകെ ആസ്തി 1,449 കോടി രൂപയായി. അതേസമയം, നിക്ഷേപം, ആകെ വായ്പ എന്നിവ യഥാക്രമം 1,147 കോടി, 1,272 കോടി എന്നിങ്ങനെയായി ഉയർന്നിട്ടുണ്ട്.
Also Read: ജിയോമാർട്ട്: വമ്പിച്ച വിലക്കിഴിവിൽ ഐഫോൺ 14 വാങ്ങാം, ഈ നിബന്ധന മാത്രം പാലിക്കൂ
നിഷ്ക്രിയ ആസ്തിയിലുണ്ടായ കുറവ് വരുമാനം കൂടാൻ കാരണമായിട്ടുണ്ട്. കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് നടപ്പാക്കിയ റിക്കവറി സംവിധാനങ്ങൾ വഴി നിഷ്ക്രിയ ആസ്തി 2.42 ശതമാനമായാണ് കുറഞ്ഞത്. കൂടാതെ, സ്വർണപ്പണയത്തിലും മൈക്രോ ഫിനാൻസിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.
Post Your Comments