AlappuzhaLatest NewsKeralaNattuvarthaNews

ഹോ​മി​യോ ഡോ​ക്ട​ർ​ക്ക് പെ​ട്ടെന്ന് സ്ഥി​ര​നി​യ​മ​നം വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​ : ഒരാൾ പിടിയിൽ

അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് വ​ണ്ടാ​നം മാ​ട​വ​ന​ത്തോ​പ്പി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്

അ​മ്പ​ല​പ്പു​ഴ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പൊലീസ് പിടിയിൽ. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡ് വ​ണ്ടാ​നം മാ​ട​വ​ന​ത്തോ​പ്പി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : ഉത്തര്‍പ്രദേശിനെ വിവര സാങ്കേതിക വ്യവസായ മേഖലയിലും ഒന്നാമത് എത്തിക്കും: പ്രതിജ്ഞയുമായി യോഗി ആദിത്യനാഥ്

2021-ൽ ആണ് കേസിനാസ്പദമായ സംഭവം. നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ റാ​ങ്ക് ലി​സ്റ്റി​ലു​ള്ള ഇ​ടു​ക്കി കു​മ​ളി പ​ഞ്ചാ​യ​ത്തി​ലു​ള്ള ഹോ​മി​യോ ഡോ​ക്ട​ർ​ക്ക് പെ​ട്ടെന്ന് സ്ഥി​ര​നി​യ​മ​നം ശ​രി​യാ​ക്കി കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞായിരുന്നു പണം തട്ടിയെടുത്തത്. ഡോ​ക്ടറിൽ നിന്ന് 2,50,000 ​രൂ​പയാണ് ഇയാൾ ത​ട്ടി​യെ​ടു​ത്ത​ത്. എന്നാൽ, സംശയം തോ‌ന്നിയ ഡോക്ടർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

അറസ്റ്റ് ചെയ്ത ഇ​യാ​ളെ അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button