റിയാദ്: സൗദിയിൽ ആംബുലൻസുകൾക്കും അടിയന്തര വാഹനങ്ങൾക്കും വഴി നൽകാതെ തടസം സൃഷ്ടിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരം വാഹനങ്ങളുടെ മുന്നിൽ മാർഗ തടസ്സമുണ്ടാക്കുകയും കടന്നുപോകാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റെഡ് ക്രസന്റുമായി സഹകരിച്ചായിരിക്കും പിഴ ചുമത്തുന്നത്.
Read Also: കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ജിനീയർ വിജിലൻസ് പിടിയിൽ
ഇത്തരം നിയമ ലംഘകർക്ക് വൈകാതെ പിഴ ചുമത്താൻ ആരംഭിക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമി വ്യക്തമാക്കി. പുതിയ നടപടി സ്വീകരിക്കാൻ തുടങ്ങിയതോടെ നിയമ ലംഘനങ്ങൾ ഒരു പരിധി വരെ തടയാൻ കഴിയുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments