ഉടുമ്പൻചോല : ചെമ്മണ്ണാർ പാമ്പുപാറയിൽ പിതാവിന്റെ വെട്ടേറ്റ് മകൻ മരിച്ചു. ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിയിൽ ജെനീഷ് (38) ആണ് മരിച്ചത്. മദ്യലഹരിയിൽ എത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും ക്രൂരമായി മർദിച്ചു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോൾ ജെനീഷിന്റെ കയ്യിൽ വെട്ടേൽക്കുകയായിരുന്നു.
ഇന്നലെ രാത്രി ഏഴിനാണ് ജെനീഷ് മദ്യലഹരിയിൽ അക്രമാസക്തനായി വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രാത്രി 7.30നാണ് ജെനീഷിന് വെട്ടേറ്റത്. ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 5.30നായിരുന്നു മരണം. അതേസമയം, ജെനീഷിന്റെ പിതാവ് തമ്പിയെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി ഉടുമ്പൻ ചോല പോലീസ് അറിയിച്ചു.
Post Your Comments