വിപണി മൂല്യത്തിൽ തിരിച്ചടികൾ നേരിട്ട് പ്രമുഖ കമ്പനിയായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, വിപണി മൂല്യം ഒരു ട്രില്യൺ ഡോളറായാണ് ഇടിയുന്നത്. ഇതോടെ, വിപണി മൂല്യം ഒരു ട്രില്യൺ ഡോളർ ഇടിയുന്ന ലോകത്തിലെ ആദ്യ പബ്ലിക് ലിസ്റ്റഡ് കമ്പനിയായി ആമസോൺ മാറി. 2021 ജൂലൈ മാസത്തിൽ 1.88 ട്രില്യൺ ഡോളറായിരുന്നു കമ്പനിയുടെ വിപണി മൂല്യം. എന്നാൽ, ഒരു വർഷം പിന്നിടുമ്പോൾ വെറും 87.88 ബില്യൺ ഡോളറായാണ് വിപണി മൂല്യം ചുരുങ്ങിയത്. മൂന്നാം പാദത്തിൽ പ്രവർത്തന രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെക്കാൻ ആമസോണിൽ സാധിച്ചിരുന്നില്ല. ഇതോടെയാണ് വിപണി മൂല്യം കുത്തനെ ഇടിഞ്ഞത്.
മൂന്നാം പാദത്തിൽ ആമസോണിന്റെ വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ, വിൽപ്പന 127.1 ബില്യൺ ഡോളറിലെത്തി. അതേസമയം, ആമസോണിന്റെ പ്രവർത്തന വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പ്രവർത്തന വരുമാനം 4.9 ബില്യൺ ഡോളറിൽ നിന്നും 2.5 ബില്യൺ ഡോളറായി ചുരുങ്ങിയിട്ടുണ്ട്. കൂടാതെ, അറ്റവരുമാനം 3.2 ബില്യൺ ഡോളറിൽ നിന്ന് 2.9 ബില്യൺ ഡോളറായി കുറഞ്ഞു.
Also Read: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ; നിരക്കുകൾ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്
ആഗോള തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യം വിവിധ കമ്പനികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആമസോണിനു പുറമേ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളും ഓഹരി വിപണിയിൽ തിരിച്ചടികൾ നേരിടുകയാണ്.
Post Your Comments