സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ നവംബർ 8 മുതൽ പ്രാബല്യത്തിലായി.
ഒരാഴ്ച മുതൽ ഒരു മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു മാസം മുതൽ ഒന്നര മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനവും, ഒന്നര മാസം മുതൽ രണ്ട് മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4 ശതമാനവുമാണ് പലിശ നൽകുക. രണ്ട് മാസം മുതൽ ആറ് മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ആറ് മാസം മുതൽ ഒമ്പത് മാസം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.25 ശതമാനമാണ്.
Also Read: നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ഒരു വർഷം മുതൽ 15 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 15 മാസം മുതൽ 18 മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.40 ശതമാനവും, 18 മാസം മുതൽ 2 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.50 ശതമാനവുമാണ് പലിശ നിരക്ക്. 2 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.50 ശതമാനമായി ഉയർത്തിയിട്ടുണ്ട്.
Post Your Comments