പത്തനംതിട്ട: പന്തളം തോന്നല്ലൂരിൽ നിന്നും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിലായി. ദക്ഷിണ ദിനാച്പൂർ ജില്ലയിൽ ബാരഗ് ഗ്രാം ഖൻചാപൂർ സക്കീർ മുഹമ്മദാണ് (33) അറസ്റ്റിലായത്. പന്തളം പൊലീസും ഡാൻസാഫ് സംഘവും നടത്തിയ സംയുക്ത നീക്കത്തിൽ ആണ് ഇയാൾ പിടിയിലായത്.
Read Also : മുൻ സൈനികനെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തട്ടിക്കൊണ്ട് പോയതായി പരാതി
തോന്നല്ലൂർ പാട്ടുപുരക്കാവ് ക്ഷേത്രത്തിന് സമീപം റോഡിൽ നിന്നും വേദി ജംഗ്ഷനിലേക്ക് പോകുന്ന റോഡിൽ ആണ് സംഭവം. 40 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. കടലാസിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കൈവശം സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
എസ്ഐമാരായ ശ്രീജിത്ത്, ഷിജു, സിപിഓ സുരേഷ്, ഹോം ഗാർഡ് സനൽ കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments