Latest NewsNewsBusiness

എസ്ബിഐ അക്കൗണ്ട് ഉടമകൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം, വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈമാറരുത്

അക്കൗണ്ട് ഉടമകളോട് ഉടൻ തന്നെ പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശമടങ്ങിയ എസ്എംഎസുകളാണ് വ്യാപകമായി പ്രചരിക്കുന്നത്

അക്കൗണ്ട് ഉടമകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അക്കൗണ്ട് ഉടമകളോട് ഉടൻ തന്നെ പാൻ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശമടങ്ങിയ എസ്എംഎസുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇത് വ്യാജ സന്ദേശമാണെന്നും, ഉപഭോക്താക്കൾ വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ കൈമാറുന്നതെന്നും മുന്നറിയിപ്പ് നൽകി. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

പാൻ നമ്പർ ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും വ്യാജ സന്ദേശത്തിൽ പറയുന്നുണ്ട്. അതിനാൽ, അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ വിവരങ്ങൾ നൽകാൻ തയ്യാറായേക്കും. തട്ടിപ്പുകാർ ഭാവിയിൽ പണം തട്ടാനുള്ള മാർഗ്ഗമായി ഈ സന്ദേശത്തെ ഉപയോഗിക്കുന്നതിനാണ് അക്കൗണ്ട് ഉടമകൾക്കെല്ലാം എസ്ബിഐ നിർദ്ദേശം നൽകിയത്. ബാങ്കിംഗ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന ഇ- മെയിലുകൾ/ എസ്എംഎസുകൾ എന്നിവ വ്യാജമാണെന്ന് തിരിച്ചറിയണം. കൂടാതെ, ഇത്തരം സന്ദേശങ്ങളോട് പരമാവധി പ്രതികരിക്കാതിരിക്കാനും ശ്രദ്ധിക്കണം.

Also Read: ശിശുക്ഷേമസമിതി തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; നടപടി തെരഞ്ഞെടുപ്പ് ക്രമവിരുദ്ധമാണെന്ന പരാതിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button