സൂചികകൾ നിറം മങ്ങിയതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. സെൻസെക്സ് 152 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,033 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 46 പോയിന്റ് ഇടിഞ്ഞ് 18,157 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ബാങ്ക് ഓഹരികൾ ഒഴികെയുള്ള എല്ലാ സൂചികകളും നഷ്ടത്തിലായിരുന്നു. മിഡ്ക്യാപ് സൂചിക 0.5 ശതമാനവും സ്മോൾക്യാപ് സൂചിക 0.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ടെക് മഹീന്ദ്ര, എൻടിപിസി, ബജാജ് ഫിൻസെർവ്, സൺ ഫാർമ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. അതേസമയം, എച്ച്സിഎൽ ടെക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി. 1.99 ശതമാനം വരെയാണ് ഈ ഓഹരികൾ നേട്ടം കൈവരിച്ചത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഏകദേശം 4 ശതമാനം ഉയർന്നെങ്കിലും നിഫ്റ്റി റിയാലിറ്റി സൂചിക 1.4 ശതമാനം ഇടിഞ്ഞു.
Also Read: സ്ഥിര നിക്ഷേപങ്ങൾ നടത്താൻ സുവർണാവസരം, പലിശ നിരക്ക് കുത്തനെ ഉയർത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര
Post Your Comments