സ്ഥിര നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്കരിച്ചത്. പുതുക്കിയ നിരക്കുകൾ നവംബർ 9 മുതൽ പ്രാബല്യത്തിലായി.
ഒരാഴ്ച മുതൽ ഒരു മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.75 ശതമാനം പലിശയാണ് നൽകുക. 31 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനവും, 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനവുമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 91 ദിവസത്തിനും 119 ദിവസത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കും. 120 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.75 ശതമാനമാണ് പലിശ.
Also Read: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് മറ്റൊരു സംഘടന ഉണ്ടാകാതിരിക്കാന്‍ നിരീക്ഷണം കര്‍ശനമാക്കി എന്‍ഐഎ
271 ദിവസം മുതൽ 299 ദിവസം വരെ കാലാവധി ഉള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 301 ദിവസം മുതൽ 364 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശയും, 365 ദിവസം മുതൽ 399 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6 ശതമാനം പലിശയും ലഭിക്കുന്നതാണ്. 400 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.30 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
Post Your Comments