KeralaLatest NewsNews

ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റാന്‍ ഓര്‍ഡിനന്‍സ് പാസാക്കിയതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍

ഗവര്‍ണര്‍ ഒഴിവിലേക്ക് ആള്‍ക്കാരോട് നല്ല മേഴ്സി ഉള്ളവര്‍ക്കും ചാന്‍സലര്‍ ഒഴിവിലേക്ക് മേശമേല്‍ താണ്ഡവം നടത്തുന്ന കലാകാരന്മാര്‍ക്കും പരിഗണന: ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിലും ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയതിനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. വ്യാജകത്ത് എന്ന പേരില്‍ കത്തെഴുതി കൊണ്ടാണ് പിണറായി സര്‍ക്കാരിനെ ശ്രീജിത്ത് പണിക്കര്‍ ട്രോളിയിരിക്കുന്നത്. വളരെ രസകരമാണ് കത്തിന്റെ ഉള്ളടക്കം. ആര്യാ രാജേന്ദ്രന്‍ എന്നതിന് പകരം സൂര്യ രാമേന്ദ്രന്‍ എന്നും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പകരം ഒരു പാമ്പിന്റെ ചിത്രവുമാണ് കത്തില്‍ നല്‍കിയിരിക്കുന്നത്.

Read Also: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തില്‍ രണ്ട് മാസത്തിനകം പുതിയ ഉപദേശക സമിതി ചുമതലയേൽക്കണമെന്ന് ഹൈക്കോടതി

ഒഴിവുകള്‍ ഉള്ള തസ്തികകളായി കത്തില്‍ സൂചിപ്പിക്കുന്നത് ഗവര്‍ണര്‍, ചാന്‍സലര്‍ എന്നീ പദവികളാണ്. ഗവര്‍ണര്‍ തസ്തികയില്‍ ആള്‍ക്കാരോട് നല്ല മേഴ്സി ഉള്ളവര്‍ക്ക് പരിഗണന എന്നും ചാന്‍സലര്‍ തസ്തികയില്‍ മേശമേല്‍ താണ്ഡവം നടത്തുന്ന കലാകാരന്മാര്‍ക്ക് പരിഗണന എന്നുമാണ് പരിഹസിച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.

അവസാന തിയതിയുടെ സ്ഥാനത്ത് സഖാവിന്റെ ഇഷ്ടം എന്ന് എഴുതിയിരിക്കുന്നു. അപേക്ഷ അയക്കേണ്ട സൈറ്റ് എന്നുള്ളിടത്ത് WWW.nokkiyirunnoippokkittu.com'(നോക്കിയിരുന്നോ ഇപ്പോ കിട്ടും) എന്നാണ് പരിഹസിച്ചു കൊണ്ട് കൊടുത്തിരിക്കുന്നത്. കത്തിന്റെ കോപ്പി അയച്ചിരിക്കുന്ന വിലാസവും വായനക്കാരില്‍ ചിരി പടര്‍ത്തുകയാണ്. ഇരട്ടശങ്കന്‍, ക്യൂബള ക്രൈംബ്രാഞ്ച്, ഫോറന്‍സിക് ലാബ് എന്നാണ് വിലാസം നല്‍കിയിരിക്കുന്നത്. സര്‍ക്കാരിനെയും മേയറിനെയും പരിഹസിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കര്‍ എഴുതിയ കത്ത്, ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചിരിപടര്‍ത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button