കന്യാകുമാരി: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയെ കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പത്ത് തവണ താൻ ഷാരോണിനെ കൊല്ലാൻ ശ്രമിച്ചുവെന്നും എന്നാൽ അപ്പോഴൊക്കെ അവൻ രക്ഷപ്പെട്ടുവെന്നും ഗ്രീഷ്മ പറഞ്ഞു. പതിനൊന്നാം തവണ വീട്ടിൽ വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയപ്പോഴാണ് ഷാരോൺ മരണപ്പെട്ടതെന്ന് ഗ്രീഷ്മ മൊഴി നൽകിയതായി റിപ്പോർട്ട്.
പാറശ്ശാല സ്വദേശിയായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഗ്രീഷ്മയെ ഷാരോൺ രാജ് പഠിച്ച കന്യാകുമാരി ജില്ലയിലുള്ള നെയ്യൂരിൽ ഗ്രീഷ്മയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഷാരോൺ രാജിനെ കോളേജിൽ വച്ചും ജ്യൂസിൽ പാരസെറ്റമോൾ ഉയർന്ന അളവിൽ നൽകി കൊല്ലാൻ ശ്രമിച്ചുമെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.ഇതിനായി അൻപതിലധികം ഗുളികൾ കുതിർത്ത് കയ്യിൽ സൂക്ഷിച്ചുവെന്നു അന്വേഷണ സംഘം പറയുന്നു.
ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളേജിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസിൽ ഗുളിക കലർത്തിയത്. തലേദിവസം തന്നെ ഇതിനായി 50 ഡോളോ ഗുളികകൾ കുതിർത്ത് കയ്യിൽ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാൽ, ജ്യൂസ് കുടിച്ചപ്പോൾ കയ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഷാരോൺ തുപ്പിക്കളയുകയും ഛർദ്ദിക്കുകയും ചെയ്തുവെന്നാണ് ഗ്രീഷ്മ പറയുന്നത്.
Post Your Comments