പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ചുവർഷത്തിനു മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. കന്യാകുമാരി കുളച്ചൽ സ്വദേശി ജോൺസന്റെ ഭാര്യ ക്രിസ്റ്റീനാളിനെ (26) ആണ് കണ്ടെത്തിയത്.
Read Also : ഉപയോക്താക്കൾക്ക് സന്തോഷവാർത്ത, യൂട്യൂബ് ഷോർട്സുകൾ ഇനി ടിവിയിലും കാണാൻ അവസരം
ആറന്മുള തെക്കേ മലയിൽ കുട്ടികളുമായി താമസിക്കുമ്പോൾ 2017 ജൂലൈ മാസം മുതലാണ് ഇവരെ കാണാതായത്. ആദ്യം ബംഗളൂരുവിൽ ഒരു വർഷം ഹോം നഴ്സ് ആയി ജോലി നോക്കി. പിന്നീട് കോട്ടയത്ത് എത്തിയ യുവതി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ താമസിച്ചുവരികയായിരുന്നു.
ഡിവൈ.എസ്.പി കെ. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള സ്റ്റേഷൻ ഹൗസ് ഓഫീസർ സി.കെ. മനോജ്, എസ്.ഐ. ഹരീന്ദ്രൻ നായർ, എ.എസ്.ഐ സജീഫ് ഖാൻ, എസ്.സി.പി.ഒ സലീം, സി.പി. ലേഖ എന്നിവരാണ് അന്വേഷണം നടത്തിയത്. യുവതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments