Latest NewsKeralaNews

പോലീസിനെതിരെ ബലാത്സംഗ കേസ്: ഓൺലൈൻ വഴി പരിചയപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ചു

കൊച്ചി: ഓൺലൈൻ വഴി പരിചയപ്പെട്ട യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചതായി പരാതി. വീട്ടമ്മയുടെ നഗ്‌നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അരുവിക്കരയ്ക്കു സമീപം കാച്ചാണി സ്‌നേഹവീട്ടില്‍ സാബു പണിക്കര്‍ക്ക്(48) എതിരേയാണ് അരുവിക്കര പോലീസ് കേസെടുത്തത്. വിജിലന്‍സില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണിയാള്‍.

ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതിയെ ഇയാള്‍ ഉപദ്രവിച്ചെന്നാണ് കേസ്. വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവടങ്ങളിലെ ലോഡ്ജുകളിൽ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടമ്മയുടെ പരാതി.

പ്രതി ഒളിവിലാണെന്ന് അരുവിക്കര സി.ഐ. ഷിബുകുമാര്‍ പറഞ്ഞു. പീഡനം, ഐ.ടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആരോപണത്തിന് പിന്നാലെ ഇയാളെ വിജിലൻസിൽ നിന്ന് മാറ്റിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button