KeralaLatest NewsNews

ആർ.എസ്.എസ് ശാഖ സംരക്ഷിച്ചെന്ന സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ല, പ്രസ്‌താവന പൊതുജനം വിലയിരുത്തട്ടെ: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരൻ്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്‌താവന പൊതുജനം വിലയിരുത്തട്ടെയെന്നും സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കട്ടെയെന്നും എം.വി ​ഗോവിന്ദൻ പ്രതികരിച്ചു.

തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നിൽക്കുകയാണ് കോൺഗ്രസ് എന്നും ഗോവിന്ദൻ ആരോപിച്ചു.

കണ്ണൂരിൽ കോൺഗ്രസും ആർഎസ്എസും പരസ്പരം സഹകരിച്ചാണ് പ്രവർത്തിച്ചത്. സി.പി.ഐ.എം ആർ.എസ്.എസിനെ ആക്രമിച്ചുവെന്ന് പറയുന്നത് ആർ.എസ്.എസിനെ വെള്ളപൂശാൻ ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ.പി ജയരാജനെതിരെ അക്രമം നടത്തിയവരിൽ ആർ.എസ്.എസുകാരുമുണ്ട്.

‘കണ്ണൂരിനെ ദത്തെടുത്ത് സി.പി.ഐ.എമ്മിനെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ആർ.എസ്.എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയിൽ രണ്ട് കോടി രൂപ നൽകി എന്നത് ആർ.എസ്.എസ് പറഞ്ഞതാണ്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നതിൽ പൂർണ്ണ പിന്തുണയാണ് സി.പി.ഐ.എം നല്‍കുന്നത്. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണക്കണം’- അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button