ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞ് കാമുകന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ നാല് കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരുവിലാണ് സംഭവം. ബംഗളൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് യുവതി ഒരു വീഡിയോ കാമുകന് അയച്ചിരുന്നു. ‘നിങ്ങള്‍ സന്തോഷമായിരിക്കൂ. എന്ന് കരുതി ഇതുപോലെ മറ്റു സ്ത്രീകളുടെ ജീവിതം തകര്‍ക്കരുത് ‘ – എന്നായിരുന്നു വീഡിയോയില്‍ യുവതി പറഞ്ഞത്. ബ്യൂട്ടീപാര്ലറിലായിരുന്നു യുവതിക്ക് ജോലി.
ആറ് മാസം മുമ്പാണ് യുവതി മല്ലികാര്‍ജുനെ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. ഇതിനിടെ യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട്, രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി ജീവനൊടുക്കിയത്. മല്ലികാര്‍ജുനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.
Post Your Comments