Latest NewsNewsBusiness

കീസ്റ്റോൺ റിയൽറ്റേഴ്സ്: പ്രാഥമിക ഓഹരി വിൽപ്പന നവംബർ 14 മുതൽ ആരംഭിക്കും

ഓഹരികൾക്ക് 514 രൂപ മുതൽ 541 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്

പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുളള അന്തിമ തയ്യാറെടുപ്പുകൾ നടത്തി കീസ്റ്റോൺ റിയൽറ്റേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 14 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. 3 ദിവസം നീണ്ടുനിൽക്കുന്ന ഓഹരി വിൽപ്പന നവംബർ 16- ന് സമാപിക്കും. ഐപിഒയിലൂടെ 635 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഓഹരികൾക്ക് 514 രൂപ മുതൽ 541 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഓഹരികളുടെ വിൽപ്പനയും, ഓഫർ ഫോർ സെയിലുമാണ് നടക്കുക. 560 കോടി പുതിയ ഓഹരികളുടെ വിൽപ്പനയും 75 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾക്കും ബാധ്യതകൾ തിരിച്ചടക്കാനുമാണ് വിനിയോഗിക്കുക. ഏറ്റവും കുറഞ്ഞത് 27 ഓഹരികൾക്കും അവയുടെ ഗുണിതങ്ങൾക്കും അപേക്ഷ സമർപ്പിക്കാൻ സാധിക്കും.

Also Read: ലുലു ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്: സ്വർണപ്പണയ വായ്പാ രംഗത്ത് ചുവടുറപ്പിക്കുന്നു

ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്കായി പകുതി ഓഹരികളും ഹൈ നെറ്റ്‌വർത്ത് വ്യക്തികൾക്ക് 15 ശതമാനം ഓഹരികളും നീക്കിവെച്ചിട്ടുണ്ട്. ബാക്കിയുള്ള 35 ശതമാനം ഓഹരികളിലാണ് റീട്ടെയിൽ നിക്ഷേപകർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുന്നത്. 2022 മാർച്ചിലെ കണക്കുകൾ പ്രകാരം, കമ്പനിക്ക് കീഴിൽ 32 റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button