Latest NewsKeralaNews

ജനാധിപത്യ സംവിധാനത്തിൽ ആർക്കും സംവദിക്കാനും പ്രവർത്തിക്കാനുമുള്ള അവകാശമുണ്ട്: കെ സുധാകരൻ

തിരുവനന്തപുരം: ബി.ജെ.പിയിൽ പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പോകണമെങ്കിൽ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. താൻ പറഞ്ഞതിനെ മാധ്യമങ്ങൾ തെറ്റായി വളച്ചൊടിക്കുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു.

‘ബി.ജെ.പിയിൽ പോകണമെന്ന് പറഞ്ഞിട്ടില്ല, പോണം എന്ന് തോന്നിയാൽ ഞാൻ പോകും, എനിക്ക് ആരുടേയും സർട്ടിഫിക്കറ്റാവശ്യമില്ല. നിങ്ങൾ അർത്ഥം മാറ്റി പ്രസിദ്ധീകരിക്കത്. എന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യരുത്. ജനാധിപത്യ സംവിധാനത്തിൽ ആർക്കും സംവദിക്കാനും പ്രവർത്തിക്കാനുമുള്ള അവകാശമുണ്ട്. അത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസരത്തിൽ ജനാധിപത്യത്തിന്റെ കാവലാളായി ഞങ്ങൾ മാറും.

സി.പി.ഐ.എമ്മിന് പ്രവർത്തിക്കാൻ ആർ.എസ്.എസ് അനുവദിക്കുന്നില്ലെങ്കിൽ അവരെ സംരക്ഷിക്കാനും ഞങ്ങൾ നിൽക്കും. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസാണ് രാജ്യത്ത് ജനാധിപത്യം ഉറപ്പ് വരുത്തിയത്’- കെ സുധാകരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button