Latest NewsKerala

പിണറായി സർക്കാർ സ്റ്റണ്ടും സെക്‌സും നിറഞ്ഞ ഒരു സിനിമയായി മാറി: കെ മുരളീധരൻ

തിരുവനന്തപുരം: മേയർക്കും മന്ത്രിമാർക്കുമെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്റ്റണ്ടും സെക്‌സും നിറഞ്ഞ സിനിമയായി പിണറായി സർക്കാർ മാറിയെന്നും മന്ത്രിമാർക്ക് ലഹരിവിരുദ്ധ പരിപാടികൾ നടത്താൻ യോഗ്യതയില്ലെന്നും കെ മുരളീധരൻ ആരോപിച്ചു. ഗവർണറെ ലഹരി വിരുദ്ധ സമ്മേളനങ്ങൾക്കൊന്നും വിളിക്കുന്നില്ല. നാട് മുഴുവൻ ബാർ തുറന്നു വെച്ചിരിക്കുകയാണ്. പിപ്പിടി പെപ്പടി വിദ്യകളുമായി കുട്ടികളെ വെള്ളത്തിലാക്കരുത്. ഇങ്ങനത്തെ ശാപം കേരളത്തിന് ഒന്നിച്ച് ചുമക്കേണ്ടി വരുന്നത് ആദ്യമാണ് – മുരളീധരൻ പറഞ്ഞു.

അഹംഭാവത്തിന് കയ്യും കാലുംവെച്ച മേയറാണ് തിരുവനന്തപുരത്തേത്. മേയർക്കെതിരെ പ്രതിഷേധിച്ച യൂത്ത്‌കോൺഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാർ പോലീസിന് മുന്നിലിട്ട് മർദ്ദിക്കുന്ന. ഗുണ്ടകൾക്ക് പോലീസ് കുടപിടിക്കുകയാണ്. കത്തെഴുതിയത് താനെല്ലന്നാണ് മേയർ പറയുന്നത്. മേയറുടെ ലെറ്റർപാഡും സീലും ഉപയോഗിച്ചാണ് കത്ത് തയാറാക്കിയത്. ഇത് മേയർ അറിഞ്ഞില്ലെങ്കിൽ ഭരണപരമായ കഴിവുകേടാണ്. കത്തെഴുതിയത് മേയറാണെങ്കിലും അല്ലെങ്കിലും രാജിവെക്കണം. എന്തുകൊണ്ട് രാജിവെക്കുന്നില്ല. ഇതെന്താ തറവാട് സ്വത്താണോയെന്ന് കെ മുരളീധരൻ ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button