Latest NewsIndiaInternational

ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും ഭൂചലനം: പ്രഭവകേന്ദ്രമായ നേപ്പാളിൽ മൂന്ന് മരണം

ന്യൂഡൽഹി: ഡല്‍ഹിയില്‍ പുലർച്ചെ രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. നോയിഡയിലും ഗാസിയാബാദിലും ഭൂചലനം ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ 6.3 തീവ്രതയില്‍ ഭൂചലനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്.

പ്രഭവകേന്ദ്രമായ നേപ്പാളിൽ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 1.57 നാണു അനുഭവപ്പെട്ടത്. ദോതി ജില്ലയിൽ വീട് തകർന്നു വീണാണ് മൂന്ന് പേരും മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button