ദുബായ്: എല്ലാ പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി ദുബായ് ആർടിഎ. എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും ആർടിഎ വ്യക്തമാക്കി. എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലും ടച്ച് സ്‌ക്രീൻ സംവിധാനങ്ങളുടെ സഹായത്തോടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ നൽകാനാകുന്നതാണ്. ഇതോടൊപ്പം ‘mParking’ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് മൊബൈൽ ഫോണുകളിലേക്ക് ടെക്സ്റ്റ് സന്ദേശത്തിന്റെ രൂപത്തിൽ ഇ-ടിക്കറ്റ് ലഭ്യമാക്കുന്ന സേവനവും പ്രവർത്തനക്ഷമമാക്കി.
ഇത്തരം ഇ-ടിക്കറ്റുകൾ പേപ്പർ ഒഴിവാക്കുന്നതിന് സഹായിക്കും. ദുബായ് നഗരത്തിൽ നടപ്പിലാക്കുന്ന പേപ്പർലെസ് നയത്തിന്റെ ഭാഗമായും, സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുമാണ് പുതിയ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. നിലവിൽ എമിറേറ്റിലെ 100 ശതമാനം പാർക്കിംഗ് ടിക്കറ്റുകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റിയതായി അധികൃതർ ചൂണ്ടിക്കാട്ടി. മൊബൈൽ ഫോണുകളിലൂടെയും, ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും പാർക്കിംഗ് ഫീസ് അടയ്ക്കുന്നവരുടെ എണ്ണം 80 ശതമാനത്തിലെത്തിയതായി ആർടിഎ വ്യക്തമാക്കി.
ദിനംപ്രതി ഏതാണ്ട് 9000 പേർ വാട്‌സാപ്പ് സേവനങ്ങളിലൂടെ പാർക്കിംഗ് ഫീസ് അടയ്ക്കുന്നതായും ആർടിഎ അറിയിച്ചു.
Read Also: ജനാധിപത്യ സംവിധാനത്തിൽ ആർക്കും സംവദിക്കാനും പ്രവർത്തിക്കാനുമുള്ള അവകാശമുണ്ട്: കെ സുധാകരൻ
Post Your Comments