തിരുവനന്തപുരം: ‘കേരളാ സ്റ്റോറി’ സിനിമയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നൽകി ഡിജിപി. ബേസ്‌ഡ് ഓണ്‍ ട്രൂ ഇന്‍സിഡന്റ്സ് എന്ന് അവകാശപ്പെടുന്ന ഹിന്ദി സിനിമ വ്യാജമായ കാര്യങ്ങള്‍ വസ്തുതയെന്ന പേരില്‍ അവതരിപ്പിക്കുന്നു എന്നാണ് പരാതി. ടീസറില്‍ നിയമവിരുദ്ധമായ ഉള്ളടക്കമുണ്ടെന്ന് ഹൈടെക് സെല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന വിവാദ പരാമർശത്തെ തുടർന്നാണ് ചിത്രത്തിനെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദ്ദേശം നൽകിയത്. തമിഴ്നാട് സ്വദേശിയായ ബി ആര്‍ അരവിന്ദാക്ഷന്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് സെന്‍സര്‍ ബോര്‍ഡിന് പരാതി നല്‍കിയിട്ടുള്ളത്.
സ്ക്രീനില്‍ ചിരിപ്പിച്ച നടി പൊരിവെയിലത്ത് ലോട്ടറി വില്‍ക്കുന്നു, നടി ,മേരിയുടെ ജീവിതം
വിപുല്‍ അമൃത് ലാല്‍ നിര്‍മ്മിച്ച് സുദീപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറിയിൽ ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി കേരളത്തെ ചിത്രീകരിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സിനിമ നിരോധിക്കണം എന്ന ആവശ്യമാണ് പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.
Post Your Comments