മൂന്നാർ: ആത്മഹത്യ ചെയ്യാൻ വേണ്ടി ജലാശയത്തിൽ ചാടിയ ശേഷം നീന്തിക്കയറി വീണ്ടും അതേ ജലാശയത്തിൽ തന്നെ ചാടി ആത്മഹത്യ ചെയ്ത് മധ്യവയസ്‌കൻ. മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിൽ ഗണേശനാണ് ആത്മഹത്യ ചെയ്തത്. ചൊക്കനാട് സൗത്ത് എഎൽപിഎസ് സ്‌കൂളിലെ അധ്യാപകനാണ് ഗണേശൻ. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
ഉച്ചയോടെ സ്‌കുളിൽ നിന്നും ബൈക്കിലെത്തിയ ഇയാൾ ജലാശയത്തിന് സമീപത്തെ തിട്ടയിൽ വാഹനം നിർത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതുവഴി പോകുകയായിരുന്ന ഒരു ഓട്ടോ ഡ്രൈവർ രമേശൻ ജലാശയത്തിലൂടെ ആരോ നീന്തിവരുന്നത് കണ്ട് ഓട്ടോ നിർത്തി. തുടർന്ന് ഇയാളുടെ സഹായത്തോടെ ഗണേഷൻ കരയ്ക്ക് കയറി.
കരയ്ക്ക് കയറിയെങ്കിലും ഉടൻതന്നെ ഗണേശൻ വീണ്ടും ജലാശയത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. പിന്നീട് ഓട്ടോ ഡ്രൈവർ വിളിച്ച് പറഞ്ഞതനുസരിച്ച് പോലീസും അഗ്‌നിശമന സേനയുമെത്തി ഗണേശനെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Post Your Comments