ErnakulamNattuvarthaLatest NewsKeralaNews

വഴിയാത്രക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി എ​ള​പ്പു​പ്പാ​റ മു​ട്ട​ത്തു​പ​ടി​ഞ്ഞാ​റ്റേ​തി​ൽ കെ.​വി. വി​ന​യ​ൻ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ച്ചി: വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് പൊലീസ് പിടിയിൽ. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി എ​ള​പ്പു​പ്പാ​റ മു​ട്ട​ത്തു​പ​ടി​ഞ്ഞാ​റ്റേ​തി​ൽ കെ.​വി. വി​ന​യ​ൻ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് ആണ് അ​റ​സ്റ്റു ചെ​യ്തത്.

Read Also : ജയിലിനകത്ത് കൂട്ടമായി നിരാഹാരമിരുന്ന് തടവുകാര്‍, സമരം നടത്തിയവര്‍ കഞ്ചാവ് കേസിലെ പ്രതികള്‍

ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​നു​ സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ഏ​ഴി​ന് ക​ലൂ​ർ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്തു​വച്ച്, സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ ബാ​റി​ൽ നി​ന്ന് മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി അ​തു​വ​ഴി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തി വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ഇത് വകവെയ്ക്കാതെ മു​ന്നോ​ട്ടു പോ​കാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടിയെ ഇ​യാ​ൾ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു​പോ​യ പെ​ണ്‍​കു​ട്ടി ഉ​റ​ക്കെ നി​ല​വി​ളി​ച്ച​തു കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പൊ​ലീ​സി​ന് കൈമാറുകയായിരുന്നു.

ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ കേ​സാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button