പാലക്കാട്: ജയിലിനകത്ത് കൂട്ടമായി നിരാഹാരമിരുന്ന് തടവുകാര്‍. മലമ്പുഴ ജില്ലാ ജയിലിലാണ് സംഭവം. 49 തടവുകാരാണ് തിങ്കളാഴ്ച നിരാഹാരമിരുന്നത്. കഞ്ചാവു കേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരാണ് ഇവര്‍. സമരത്തിന് നേതൃത്വം നല്‍കിയ 20 പേരെ തൃശൂരിലെ വിയ്യൂര്‍ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റി. കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സമരം നടത്തിയത്. തിങ്കളാഴ്ച പ്രഭാതഭക്ഷണം ഒഴിവാക്കിക്കൊണ്ടാണ് സമരം ആരംഭിച്ചത്. തുടര്‍ന്ന് ഇവര്‍ ഉച്ചഭക്ഷണ സമയത്തും സമരം തുടര്‍ന്നു.
സാം തങ്കയ്യനും മലമ്പുഴ ജില്ലാ ജയില്‍സൂപ്രണ്ടും ഉള്‍പ്പെടെ സ്ഥലത്തെത്തി തടവുകാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ നിരാഹാരത്തില്‍ നിന്ന് പിന്മാറാന്‍ പലരും തയ്യാറായില്ല. ഇതോടെ സമരത്തിന് നേതൃത്വം നല്‍കിയ 20 തടവുകാരെ വിയ്യൂരിലേക്ക് മാറ്റി.
Post Your Comments